ഞാനെൻ ഉള്ളിൽ കിനാവിന്റെ കൂടുകൂട്ടി
അവിടെ ഒരു പക്ഷിയിതാ വിരുന്നിനെത്തി
കൂടു ശെരിയല്ലെന്നോ ? സ്ഥലമില്ലെന്നോ?
എങ്കിൽ നിനക്ക് ഇവിടെ ഇടമില്ലെന് വിരുന്നുകാരാ...
ഞാനെൻ ഉള്ളിൽ കിനാവിന്റെ കൂടുകൂട്ടി
അവിടെ ഒരു പക്ഷിയിതാ വിരുന്നിനെത്തി...
എന്റെ ചിറകിൻ ചൂടിൽ വളരുന്ന
തന്നത്താൻ പറക്കുവാൻ കഴിയാത്ത
എന്റെ കുഞ്ഞി പക്ഷിയെ
കൊത്തിയകറ്റുമെന്നോ ?
ആഹാ , എങ്കിൽ നിനക്ക് ഇവിടെ ഇടമില്ലെന് വിരുന്നുകാരാ...
ഞാനെൻ ഉള്ളിൽ കിനാവിന്റെ കൂടുകൂട്ടി
അവിടെ ഒരു പക്ഷിയിതാ വിരുന്നിനെത്തി...
മറ്റൊരു ഇടമുണ്ടവിടെ, സ്വർണം കൊണ്ടൊരു കൂടും ?
അവിടെ ചെന്നാൽ മറ്റൊരു പകലും രാവും കാണാം ..?
നിന്റെ കിനാവിന്റെ കൂടു തെല്ലും നന്നല്ല ...?
ഇവിടെ നിനക്ക് ജീവിതവുമില്ല ?
നിന്റെ കുഞ്ഞി പക്ഷിയെക്കൊണ്ട് എന്ത് പ്രയോചനം എൻ കിളിയെ ?
ഒഹ്ഹ്ഹ് മതിയാക്കു ആൺ കിളിയെ ...
ഈ പൊള്ളത്തരം മതിയാക്കു ....
എന്റെ കൂടു എന്റെ സ്വർഗം ....
നിനക്കിവിടെ ശ്വാസം മുട്ടുന്നുവെങ്കിൽ ഞാൻ പറഞ്ഞുവല്ലോ ...
ഞാൻ പറഞ്ഞുവല്ലോ..
എങ്കിൽ നിനക്ക് ഇവിടെ ഇടമില്ലെന് വിരുന്നുകാരാ...
ഞാനെൻ ഉള്ളിൽ കിനാവിന്റെ കൂടുകൂട്ടി
അവിടെ ഒരു പക്ഷിയിതാ വിരുന്നിനെത്തി...
എതിർക്കുന്ന സ്വരത്തിനു സ്വാതന്ത്രീയതിന്റെ മധുരം
ആ മധുരം നുണഞ്ഞു ഞാൻ ഇരിക്കവേ
ഇതാ വരുന്നു മറ്റൊരു വിരുന്നുകാരൻ ...
വിശന്നും ദാഹിച്ചും തളർന്നു പറന്നിറങ്ങിയവൻ എന്റെ കൂട്ടിൽ
കണ്ണുകളിൽ തളർച്ചെയെങ്കിലും തീക്ഷണത
പോരാടിയവന്റെ വീറും വാശിയും ...
നീ ഒറ്റക്കോ പെൺകിളി ?
നിന്റെ കൂടിനെന്തു തണുപ്പ് ...
ഇവിടെ ഉറക്കം ശാന്തമാകുമെന്നു ഉറപ്പു ....
നിന്റെ കുഞ്ഞിനെ ഞാൻ ഒന്ന് തൊട്ടുനോക്കട്ടെ ?
ആഹാ എത്ര ലാളിത്യം ഈ കുഞ്ഞിന് കണ്ണുകളിൽ ...!
നിന്റെ കൂട്ടിൽ എനിക്കിടം തരുമോ പെൺകിളി?
നിന്റെ ജീവിതപോരാട്ടം ഇനി എന്റെയും കൂടെ ...
നിൻ കുഞ്ഞിക്കിളിക്കു ഇനി ഒരു തണലും കൂടെ ..
എന്റെ ചിറകിന്റെ ....
ഞാനെൻ ഉള്ളിൽ കിനാവിന്റെ കൂടുകൂട്ടി
അവിടെ ഒരു പക്ഷിയിതാ കൂട്ടിനെത്തി ....
ദീപ്തി ഉണ്ണി