Friday, October 10, 2014

ആരെന്നറിയാത്ത സുഹൃത്ത്

ഒരു മഴത്തുള്ളി കിലുക്കം പോലെ
ശബ്ദ തരംഗങ്ങൾ സൃഷ്ടിച്ച്
എൻ ഹൃദയ ഞരമ്പുകളെ വിറപ്പിച്ച
ഒരു സുഹൃത്തിനെ , ആരെന്നു വിളിക്കേണ്ടു ...

ഓരോ വാക്കിലും ഓരോ നോക്കിലും
ആദ്യ മഴ പെയ്തിറങ്ങിയ മണ്ണിന്റെ
തണുപ്പും ഗന്ധവും എന്നിലേക്ക്‌ പടർത്തുന്ന
ആ സുഹൃത്തെന്റെ ആരെന്നു വിളിക്കേണ്ടു ..

Tuesday, August 5, 2014

മരണത്തിലും ഒറ്റപ്പെടൽ

മരണം വിളിചോതാനെന്നോണം ഓലിയിടുന്ന വളര്തുനായയുടെ വെപ്രാളം കണ്ടിട്ടാവണം അയൽവക്കകാർ അത് ശ്രദ്ധിച്ചത് .  മനംമടുപ്പിക്കുന്ന ദുർഗന്ധം . കാറ്റിലെങ്ങും അത് തങ്ങിനിന്നിട്ടുണ്ടാകും . രണ്ടു സെൻറ് ഭൂമിയിലെ ചെറിയ ഓടിട്ട വീടിന്റെ കോലായിലാണ് നായ മരണ- വെപ്രാളം കാട്ടിയത് . ആളുകൾ തടിച്ചുകൂടി . കരയോഗക്കാർ പോലീസിനെ വിവരം അറിയിച്ചു . ആ വീട്ടിലേക്കുള്ള വഴിയും ,മതില്പുറവും , മുറ്റവും ആളുകളെക്കൊണ്ട് നിറഞ്ഞു . പക്ഷെ മൂക്കുപൊത്താത്ത ഒരു ജീവിയെപോലും കണ്ടില്ല . ശവം ചീഞ്ഞളിഞ്ഞ ദുർഗന്ധം കാറ്റിൽ നിറഞ്ഞഭാരത്തോടെ  തങ്ങിനിന്നു . പോലീസ് വന്ന് കതക് തല്ലിപൊളിച്ചു കേറി .അകത്തെമുറിയിലെ ഒരു കട്ടിലിൽ ഒരു ജഡം . ഒരു അമ്മയുടെ . പന്ത്രണ്ടു ദിവസം പഴക്കംചെന്ന ഒരു ശവമായി മാറിയ ഒരു പാവം അമ്മയുടെ . പുഴുക്കൾ ആര്തുല്ലസിച് , മത്സരിച് പൂണ്ടുവിളയാടി ആ അമ്മയുടെ ശരീരത്തിലെ ജീർണിച്ച മാംസം ആഖോഷമാക്കി . ശവംകോരികൾ ആ അമ്മയെ എടുത്തുകൊണ്ട്  പുറത്തേക്കു നടന്നു നീങ്ങിയപ്പോൾ ആ അമ്മയുടെ കയിതണ്ട മതിലിൽ തട്ടി ഒരു കൂന പുഴുക്കൾ നിരാശയോടെ മണ്ണിൽ പതിച്ചു .

തിരുവനന്തപുരത്തെ അംബലമുക്കിൻ അടുത്തുള്ള ഒരു വീട്ടിൽ നടന്ന സംഭവം . ആരോരും നോക്കാനില്ലാതെ ഒന്നും രണ്ടും മക്കളെ പെറ്റ് വളർത്തിയ ഒരമ്മ . പന്ത്രണ്ടു ദിവസം പുഴുവരിച് കിടന്ന ആ അമ്മയുടെ ഭൗതിക ശരീരത്തിന്റെ ദുർഗന്ധം വിട്ടുപോകാതെനിക്കെ , ആ മുറ്റത്ത്‌ അവരുടെ മരിച്ചുപോയ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകനും , കാമുകനൊപ്പം ഒളിചോടിപോയ അവരുടെ   സ്വന്തം മകളും രണ്ടു സെൻറ് ഭൂമിയുടെ അവകാശത്തർക്കം തുടങ്ങി. ഹാ കഷ്ടം ! കഴിഞ്ഞ പത്തുപന്ത്രണ്ട് ദിവസങ്ങൾ ആ അമ്മ എവിടെയായിരുന്നു എന്ന് അന്വേഷിച്ചോ ആവോ ഈ മക്കൾ?

ചെറുതാണെങ്കിലും വലുതാണെങ്കിലും, ഒരു വീടുകെട്ടി വൃദ്ധരായ മാതാപിതാക്കളെ കാവൽനായ്ക്കൾ ആക്കി സ്വന്തം തിരക്കിൻറെ ആഴക്കടലിൽ നീന്തിതുടിക്കാൻ ആലോചിക്കുന്ന , ആഗ്രഹിക്കുന്ന , ചെയ്തുകഴിഞ്ഞ എല്ലാ മക്കൾക്കും  ഒരു ഓർമപെടുത്തലോടെ നിർത്തട്ടെ .

Monday, July 7, 2014

My True Love

Love,
once an exiting on the road eye throw business for me..
Took me long way ahead to realize that it was not love..

Love,
once the touch of a strangers skin against mine...
lust lingered above my head and  long way ahead i realized that it was not love...

Love,
once bought men to me when i just dreamt of them..
not one lasted ..and  long way ahead i realized that it was not love...

Love,
once made me think of marriage and family and kids...
such an illusion it proved to me that once again,
long way ahead i realized that it was not love...

Love,
once showed me innocence of youth and heights of passion...
of dreams...of sex...of anything a woman can name and want on earth...
a bed of red roses,
with no thorns at all......but with full of thorns....
this one consuming me....at the same time releasing me
as a whole...........eating my brains, my nerves..

exploding my heart.....
burning off my tears........bringing back my tears...
showing me the ocean when i was rushing to fall........

 i ran.......to the ocean....afraid of water and its depth...still....ran..
and finally,..i drown.....deep and deep....searching for that voice....
that voice who bought me here........those deep eyes with immense love for me....
no where i found.......
i was drowning............i cant breath......there is no time....i have left no time.......

where are you.........i cant shout..........there is no voice...........
voice aint coming out.......

am drowning.............
was this love? was that not love?
yes it is....i mean.......yes it was..........but i lost it......

i kept close to me , all those false loves that ruined me...
but, i lost the true love...........

and for ever...........????

i miss you.............come back.............please come back............

have no time....i cant breath......

and  after long way ahead
i realize, that it was my love........my true

My Love........


Saturday, April 19, 2014

കൊലപാതകിയായ അമ്മ

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ഇത് എഴുതുന്നത്‌ ...

നഗരത്തിൽ നടന്ന അരുംകൊലകൾ അറിഞ്ഞും വായിച്ചും മരവിച്ചു ...

സ്ത്രീ , സമൂഹത്തിൽ നെഗറ്റീവ് റോളുകളിലേക്ക് ചേക്കേറിയിരിക്കുന്നു ....TV സീരിയലുകളിലും സിനിമകളിലും സ്ത്രീ  ഇന്ന് ശ്രദ്ദേയമായ നെഗറ്റീവ് റോളുകൾ ചെയ്യുന്നു ...പ്രതിഷേധം , പ്രക്ഷോഭം , പ്രതികാരം , ഗൂഡാലോചന , ചതി , വഞ്ചന , ഭീഷണിപ്പെടുത്തൽ തുടങ്ങി കൊലപാതകം വരെ ഇന്ന് സ്ത്രീക്ക് കയ്യിലെ കുപ്പിവളകൾ പോലെ അലങ്കാരം ......മാനസിക വിഭ്രാന്തി മൂത്ത്‌ ഭർത്താവിനെ , സ്വന്തം കുഞ്ഞിനെ , കൊന്ന അമ്മമാരുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ . സ്വന്തം ശരീരത്തെ പിച്ചിചീന്താൻ വന്ന പുരുഷനെ മാനം രക്ഷിക്കാനായി കൊന്നുപോയ സഹോധരിമാരുണ്ട് നമ്മുടെ ഇടയിൽ . രാജ്യത്തിന്‌ വേണ്ടി പോരാടി ന്യായത്തിന് വേണ്ടി പുരുഷനൊപ്പം തോളോടുതോള് ചേർന്ന് അരിവാളെടുത്ത അമ്മപെങ്ങമാരേ നമ്മൾ കണ്ടിട്ടുണ്ട് .........ഇപ്പൊ ഇതൊന്നുമല്ല കാരണങ്ങൾ ....മനസികരോഗമല്ല , പകരം ,മനസ്സുകൾ മായപ്പൊന്മാനുകളേ തേടി പരക്കം പായുന്നതിന്റെ താളപ്പിഴകൾ മാത്രം......."വിവാഹം അവിഹിതബന്ധങ്ങൾക്കുള്ള ലൈസെൻസ് "മാത്രം ആണെന്ന് ഏതോ സിനിമയിലെ ഒരു സ്ത്രീ കഥാപാത്രം തന്നെ പറയുന്നത്  കേട്ടു ......ആണിനും പെണ്ണിനും ഇത് ബാധകം .......അതിലേക്കു കൂടുതൽ  കടക്കുന്നില്ല .........

പക്ഷെ സ്വന്തം കുഞ്ഞിനെ കാമുകനെ കൊണ്ട് അരിഞ്ഞു കൊല്ലിക്കുന്ന് മാതൃത്വം എനിക്ക് മനസ്സിലാവില്ല .....അതുകഴിഞ്ഞാൽ എന്തുസുഖഭോഗങ്ങളാണിവർ പ്രതീക്ഷിക്കുന്നത്?
ഹാ കഷ്ടം ............

രക്തക്കറ വീണ മണിയറകൾ ഇനിയും ഉയരും ...........അമ്മ എന്ന വാക്കിനെ ഇനി ആരെങ്കിലും വിശ്വസിക്കുമോ? അമ്മയുടെ അടുത്ത് കുഞ്ഞ് സുരക്ഷിതനെന്നു ഇനി ആരേലും പറയുമോ?

പരസ്പരം വിശ്വാസവഞ്ചന കാണിക്കുന്ന അച്ഛനമ്മമാരേ ...നിങ്ങൾ അറിയുക ..നിങ്ങൾ സൃഷ്‌ടിച്ച മക്കൾ അതിലും വലിയ ചതിക്കുഴികൾ കുഴുക്കാൻ കെൽപ്പുള്ളവർ ........ഭയക്കണ്ട ...കൊന്നുതള്ളൂ അവരേ ....ഈ നശിച്ച ലോകത്തിൽ അവർ വളരേണ്ട ....

P:S : കഥാഹേതു ആറ്റിങ്ങൽ ആലങ്കോട് കൂട്ടകൊല 18/04/2014