Saturday, October 16, 2021

വെട്ടിച്ചുരുക്കിയ കാഴ്ചപാട്

ഇരുണ്ട കാർമേഘമെന്നോണം 

അവളുടെ പുറം മറഞ്ഞു 

പടർന്നു കിടന്നിരുന്നു ഞാൻ ഒരുകാലം ...


അന്നവൾക്കതൊരലങ്കാരം എങ്കിലും 

എന്നെ അവളുടെ സൗന്ദര്യത്തിന്റെ മറുഭാഷയായി  ആരും പറഞ്ഞതേയില്ല .... 


പിന്നെയും കുറേനാൾ 

നീണ്ടും ചുരുങ്ങിയും 

ഖനത്തും മെലിഞ്ഞും 

ഞാൻ അവളുടെ തോളിലും 

പുറത്തുമൊക്കെ ഒഴുകികിടന്നു ...


ഇടയ്ക്കെപ്പോഴോ   അവളെന്നിൽ നിറങ്ങളും  കലർത്തി ..

അപ്പോഴതാ അഭിവാദ്യങ്ങൾ ...

ഞാൻ അവൾക്കു മൂല്യമുള്ള വസ്തുവായി .....

എന്നെ ചമയ്ക്കുക എന്നത് ഒരു ആവേശമായി അവൾക്കു ....


കത്രികയാൽ  എന്നിൽ   കൊട്ടാരം പണിതും ,

വിവിധ നിറങ്ങളാൽ വെയിലിന്റെ കിരണങ്ങളെ എന്നിൽ തടഞ്ഞു വെച്ചും ,അവൾ ആഘോഷിചു, 

എന്നെ പ്രണയിക്കുന്ന അവളുടെ ആരാധകരെ അവൾ വിശ്വസിച്ചു ....


പിന്നൊരിക്കൽ അവൾക്കു തോന്നി 

എന്നെ തന്റെ ചെവിയുടെ മറവിലേക്കു ചുരുക്കാം എന്ന് ...

അതുവരെ അവളെ ആരാധിച്ചിരുന്നവരുടെ കണ്ണിൽ അവളും വെട്ടിച്ചുരുങ്ങി ....

തന്റെ പ്രതിച്ഛായയെ... ,മനസ്സിലെ നന്മയെ ഒക്കെ വെട്ടിച്ചുരുക്കിയപോലെ അവളെ അവർ ഒറ്റപ്പെടുത്തി ..


എന്റെ നഷ്ടം അവളെ ആത്മഹത്യയുടെ വക്കിൽ നിർത്തി ...


എന്താണ് അവൾ ചെയ്ത തെറ്റ്? 

ഞാൻ അവൾക്കൊപ്പമില്ലെ ?

ഒരിക്കലും തിരിച്ചു മുളക്കാത്തതോണം ഞാൻ ക്ഷെയിച്ചു പോയോ? 

അതോ എനിക്ക് വളരുവാൻ ഇടമില്ലാത്തോണം അവൾക്കു ജീവിതത്തിൽ സമയമില്ലേ? 


ഉണ്ട് ....അവൾ മരിക്കില്ല ...ഞാൻ അത്രയ്ക്ക് അവളെ സ്നേഹിക്കുന്നു ....എന്നെ അവളും ...


എന്നെ വെട്ടി ചുരുക്കിയപ്പോഴാണ് അവൾ എല്ലാരേം നേരെ കണ്ടത് ....

സ്വന്തം മുഖത്തിനേം , അതിനെ ആരാധിച്ചിരുന്നവരുടെ മനസ്സിനേം ....... 


Deepthi Unni

16/10/2021


വിവാഹം..About Marriage

 ഒരുമിക്കാൻ  ജനിച്ചവർ നിങ്ങൾ 

എന്നെന്നേക്കുമായി ഒരുമിച്ചു യാത്ര ചെയ്യുവാനുള്ളവരുമത്രെ 


മരണത്തിന്റെ വെള്ളച്ചിറകുകൾ 

നിങ്ങളുടെ ദിനങ്ങളുടെമേൽ ചിതറിത്തുടങ്ങുമ്പോഴും 

നിങ്ങൾ ഒരുമിച്ചുതന്നെ ആയിരിക്കേണ്ടവർ  ...


ദൈവത്തിന്റെ നിശബ്ദ ഓർമ്മകളിലും നിങ്ങൾ ഒരുമിച്ചുതന്നെ ...

എന്നാൽ ആ ഒരുമ്മയിലും 

നിങ്ങൾ അകലങ്ങൾ സൂക്ഷിക്കേണ്ടതാകുന്നുവത്രെ ..


സ്വർഗ്ഗത്തിന്റെ ഇളംകാറ്റിനു നൃത്തം വെക്കുവാനെന്നോളം    നിങ്ങളുടെ ഇടയിൽ ഇടമുണ്ടാകട്ടെ ...

നിങ്ങൾ പരസ്പരം സ്നേഹിക്കു എന്നാൽ സ്നേഹത്തിന്റെ ഉടമ്പടികൾ ഉണ്ടാകാതിരിക്കട്ടെ ...

നിങ്ങളുടെ ആത്മാവിൻ കരയിലൂടെ ഒഴുക്കുന്ന കടലായി മാറട്ടെ ആ സ്നേഹം ...


പരസ്പരം പാനപാത്രം നിറയ്ക്കുക നിങ്ങൾ എന്നാലോ , ഒരേ പാത്രത്തിൽ നിന്നും കുടിക്കാതിരിക്കുക ...... 


പരസ്പരം റൊട്ടിക്കഷ്ണങ്ങൾ പങ്കുവെക്കേണ്ടു നിങ്ങൾ എന്നാലോ ,ഒരേ കഷ്ണം റൊട്ടി ഭക്ഷിക്കാതിരുന്നാകിലും  ...

പാടി ഉല്ലസിക്കുക നിങ്ങൾ ഒരുമിച്ചു, എന്നാലോ സ്വന്തം ഉല്ലാസത്തിനായി  പാട്ടു ഉണ്ടാവുകയും ആവണം...

സിത്താറിന്റെ കമ്പികൾ ഒരുമിച്ചു ധ്വനി ഉണ്ടാകുകയിലും ഒറ്റക്കൊറ്റയ്ക്കു അതിനെല്ലാം ഈണങ്ങളുണ്ടെന്നതോർക്കുക ...

പരസ്പരം ഹൃദയം കൊടുത്തു തന്നെ സ്നേഹിക്കുക എന്നാലോ , കൈമുതലായി ഹൃദയം കടം കൊടുക്കരുതേ ...എന്തെന്നാൽ 

തന്റെ ജീവന്റെ കൈകൾക്കു മാത്രമേ സ്വന്തം ഹൃദയം സൂക്ഷിക്കുവാനാകു ... 


ഒരുമിച്ചു നിൽക്കുക നിങ്ങൾ എന്നാലോ ഒരുപാട് ചേർന്ന്  നില്കേണ്ടതുമല്ല ,

ഓർക്കുക ക്ഷേത്രത്തിനേ പിടിച്ചു നിർത്തുന്ന തൂണുകൾ പരസ്പരം അകന്നുനിൽക്കുന്നവയാണ്..

പൊങ്ങമരവും  ഓക്ക് മരവും പരസ്പരമുള്ള തണലിൽ വളരില്ല എന്നതുതന്നെ ....

BY,

ഖലിൽ ജിബ്രാൻ ...Kahlil Gibran

Malyalam Translation..by ME

Deepthi Unni