Sunday, March 14, 2021

പിറന്നാൾ ആശംസകൾ അച്ഛാ

 ഒന്നേ വേണ്ടു അങ്ങോളം എൻ അച്ഛന് 

കൈവിട്ടുപോകാത്ത ആ മനസ്സിന് ശക്തിയും 

മങ്ങാതെ തെളിഞ്ഞു നിൽക്കുന്ന ആ ഓർമ്മകൾതൻ ഭംഗിയും 

മറ്റാരെയും ആശ്രയിക്കാതെന്നോണം എന്നും 

പ്രസരിപ്പുള്ള ആ ശരീരകാന്തിയും 

ഈശ്വരൻ തെളിഞ്ഞു നിൽക്കുന്ന 

ആ ചൈതന്യവും ...


സപ്തതിയുടെ നിറവിൽ തെളിയുന്ന ദീപമെൻ അച്ഛൻ 

ഇനിയും  അറിയുവാനും സ്നേഹിക്കുവാനും 

എനിക്ക് തന്നതീ ജീവിതം 

എന്നതെന് ഭാഗ്യമെന്നേ പറയേണ്ടു ...


"പു" എന്ന നരകത്തിൽ നിന്നും കരകയറ്റുവാൻ എൻ അച്ഛനെ ,

പുത്രിയായ എനിക്ക് കഴിയേണമേയെന്ന് 

പ്രാർത്ഥനയോടെ ...

പിറന്നാൾ ആശംസകൾ ...

No comments:

Post a Comment