ഒരുമിക്കാൻ ജനിച്ചവർ നിങ്ങൾ
എന്നെന്നേക്കുമായി ഒരുമിച്ചു യാത്ര ചെയ്യുവാനുള്ളവരുമത്രെ
മരണത്തിന്റെ വെള്ളച്ചിറകുകൾ
നിങ്ങളുടെ ദിനങ്ങളുടെമേൽ ചിതറിത്തുടങ്ങുമ്പോഴും
നിങ്ങൾ ഒരുമിച്ചുതന്നെ ആയിരിക്കേണ്ടവർ ...
ദൈവത്തിന്റെ നിശബ്ദ ഓർമ്മകളിലും നിങ്ങൾ ഒരുമിച്ചുതന്നെ ...
എന്നാൽ ആ ഒരുമ്മയിലും
നിങ്ങൾ അകലങ്ങൾ സൂക്ഷിക്കേണ്ടതാകുന്നുവത്രെ ..
സ്വർഗ്ഗത്തിന്റെ ഇളംകാറ്റിനു നൃത്തം വെക്കുവാനെന്നോളം നിങ്ങളുടെ ഇടയിൽ ഇടമുണ്ടാകട്ടെ ...
നിങ്ങൾ പരസ്പരം സ്നേഹിക്കു എന്നാൽ സ്നേഹത്തിന്റെ ഉടമ്പടികൾ ഉണ്ടാകാതിരിക്കട്ടെ ...
നിങ്ങളുടെ ആത്മാവിൻ കരയിലൂടെ ഒഴുക്കുന്ന കടലായി മാറട്ടെ ആ സ്നേഹം ...
പരസ്പരം പാനപാത്രം നിറയ്ക്കുക നിങ്ങൾ എന്നാലോ , ഒരേ പാത്രത്തിൽ നിന്നും കുടിക്കാതിരിക്കുക ......
പരസ്പരം റൊട്ടിക്കഷ്ണങ്ങൾ പങ്കുവെക്കേണ്ടു നിങ്ങൾ എന്നാലോ ,ഒരേ കഷ്ണം റൊട്ടി ഭക്ഷിക്കാതിരുന്നാകിലും ...
പാടി ഉല്ലസിക്കുക നിങ്ങൾ ഒരുമിച്ചു, എന്നാലോ സ്വന്തം ഉല്ലാസത്തിനായി പാട്ടു ഉണ്ടാവുകയും ആവണം...
സിത്താറിന്റെ കമ്പികൾ ഒരുമിച്ചു ധ്വനി ഉണ്ടാകുകയിലും ഒറ്റക്കൊറ്റയ്ക്കു അതിനെല്ലാം ഈണങ്ങളുണ്ടെന്നതോർക്കുക ...
പരസ്പരം ഹൃദയം കൊടുത്തു തന്നെ സ്നേഹിക്കുക എന്നാലോ , കൈമുതലായി ഹൃദയം കടം കൊടുക്കരുതേ ...എന്തെന്നാൽ
തന്റെ ജീവന്റെ കൈകൾക്കു മാത്രമേ സ്വന്തം ഹൃദയം സൂക്ഷിക്കുവാനാകു ...
ഒരുമിച്ചു നിൽക്കുക നിങ്ങൾ എന്നാലോ ഒരുപാട് ചേർന്ന് നില്കേണ്ടതുമല്ല ,
ഓർക്കുക ക്ഷേത്രത്തിനേ പിടിച്ചു നിർത്തുന്ന തൂണുകൾ പരസ്പരം അകന്നുനിൽക്കുന്നവയാണ്..
പൊങ്ങമരവും ഓക്ക് മരവും പരസ്പരമുള്ള തണലിൽ വളരില്ല എന്നതുതന്നെ ....
BY,
ഖലിൽ ജിബ്രാൻ ...Kahlil Gibran
Malyalam Translation..by ME
Deepthi Unni
No comments:
Post a Comment