ഇരുണ്ട കാർമേഘമെന്നോണം
അവളുടെ പുറം മറഞ്ഞു
പടർന്നു കിടന്നിരുന്നു ഞാൻ ഒരുകാലം ...
അന്നവൾക്കതൊരലങ്കാരം എങ്കിലും
എന്നെ അവളുടെ സൗന്ദര്യത്തിന്റെ മറുഭാഷയായി ആരും പറഞ്ഞതേയില്ല ....
പിന്നെയും കുറേനാൾ
നീണ്ടും ചുരുങ്ങിയും
ഖനത്തും മെലിഞ്ഞും
ഞാൻ അവളുടെ തോളിലും
പുറത്തുമൊക്കെ ഒഴുകികിടന്നു ...
ഇടയ്ക്കെപ്പോഴോ അവളെന്നിൽ നിറങ്ങളും കലർത്തി ..
അപ്പോഴതാ അഭിവാദ്യങ്ങൾ ...
ഞാൻ അവൾക്കു മൂല്യമുള്ള വസ്തുവായി .....
എന്നെ ചമയ്ക്കുക എന്നത് ഒരു ആവേശമായി അവൾക്കു ....
കത്രികയാൽ എന്നിൽ കൊട്ടാരം പണിതും ,
വിവിധ നിറങ്ങളാൽ വെയിലിന്റെ കിരണങ്ങളെ എന്നിൽ തടഞ്ഞു വെച്ചും ,അവൾ ആഘോഷിചു,
എന്നെ പ്രണയിക്കുന്ന അവളുടെ ആരാധകരെ അവൾ വിശ്വസിച്ചു ....
പിന്നൊരിക്കൽ അവൾക്കു തോന്നി
എന്നെ തന്റെ ചെവിയുടെ മറവിലേക്കു ചുരുക്കാം എന്ന് ...
അതുവരെ അവളെ ആരാധിച്ചിരുന്നവരുടെ കണ്ണിൽ അവളും വെട്ടിച്ചുരുങ്ങി ....
തന്റെ പ്രതിച്ഛായയെ... ,മനസ്സിലെ നന്മയെ ഒക്കെ വെട്ടിച്ചുരുക്കിയപോലെ അവളെ അവർ ഒറ്റപ്പെടുത്തി ..
എന്റെ നഷ്ടം അവളെ ആത്മഹത്യയുടെ വക്കിൽ നിർത്തി ...
എന്താണ് അവൾ ചെയ്ത തെറ്റ്?
ഞാൻ അവൾക്കൊപ്പമില്ലെ ?
ഒരിക്കലും തിരിച്ചു മുളക്കാത്തതോണം ഞാൻ ക്ഷെയിച്ചു പോയോ?
അതോ എനിക്ക് വളരുവാൻ ഇടമില്ലാത്തോണം അവൾക്കു ജീവിതത്തിൽ സമയമില്ലേ?
ഉണ്ട് ....അവൾ മരിക്കില്ല ...ഞാൻ അത്രയ്ക്ക് അവളെ സ്നേഹിക്കുന്നു ....എന്നെ അവളും ...
എന്നെ വെട്ടി ചുരുക്കിയപ്പോഴാണ് അവൾ എല്ലാരേം നേരെ കണ്ടത് ....
സ്വന്തം മുഖത്തിനേം , അതിനെ ആരാധിച്ചിരുന്നവരുടെ മനസ്സിനേം .......
Deepthi Unni
16/10/2021
No comments:
Post a Comment