Tuesday, November 21, 2023

നഷ്ടപ്പെടാത്ത പ്രണയങ്ങൾ

പ്രണയം നഷ്ടപ്പെടുമോ ?

ഇല്ല ...

പ്രണയങ്ങൾ നങ്ങൂരങ്ങൾ പോലെയാണ് 

സമയത്തിന്റെ  ഒഴുക്കിൽ 

ജീവിതമെന്ന കപ്പലിന് താണ്ടേടുന്ന ദൂരം ഒരുപാട് 

അപ്പോൾ തുടിക്കുന്ന ഹൃദയങ്ങൾ 

പ്രണയമാകുന്ന നങ്ങൂരങ്ങളാൽ തളയ്ക്കപ്പെടുന്നു ..

ജീവിതം ക്ഷണനേരത്തേക്കു അവിടെ നിൽക്കുന്നു ..

കാമ മോഹ വിരഹ ഭാവങ്ങളുടെ ഓളങ്ങളിൽ ചാഞ്ചാടി അതങ്ങനെ നിൽക്കുന്നു 

നങ്ങൂരം ഇളകുമ്പോൾ കപ്പൽ വീണ്ടും തിരമാലകളിലേക്കു .....

ഇനിയും എത്രയോ സ്ഥലങ്ങളിൽ നിൽക്കേണ്ടതുണ്ട് ...

പ്രണയം നഷ്ടപ്പെടുമോ ?

ഇല്ല ...


ദീപ്തി ഉണ്ണി


2 comments: