Monday, May 6, 2019

മനസ്സിൽ കണ്ട ജീവിതം

മനസ്സിന്റെ കോണിൽ എവിടെയോ ഒരു നെയ്ത്തിരിയായ് എന്റെ സ്നേഹം
നിന്നിൽ വെളിച്ചംപകരുമെന്നറിയുന്നു

കാലയവനികയ്ക്കുളിൽ ഞാൻ മറയവെ
ആ വെളിച്ചം നിന്നിൽ നിറയും എന്നുഞാൻ അറിയുന്നു

ഒരായിരം വാദ്യഘോഷങ്ങൾ കാതിൽ മുഴങ്ങവേ
പൂത്താലിയെന്നെ അണിയച്ചതെൻ മനസ്സിൽകണ്ടപോൽ
പതിച്ചെടുത്ത കല്യാണഘോഷങ്ങളിൽ
ആരും ആസ്വദിച്ചുകാണില്ലെന് പ്രിയനേ


ഒരായിരം നക്ഷത്രങ്ങൾ മിന്നി നിക്കവേ
എന്റെ മനസ്സിൽ  ജന്മമെടുത്ത നിൻ  കുഞ്ഞിൻ  കളമൊഴിപോൽ
നിൻ പേരിട്ടു വിളിച്ചെടുത്ത കുഞ്ഞിൻ  കൊഞ്ചലുകൾ ..... ആരും ആസ്വദിച്ചുകാണില്ലെന് പ്രിയനേ

ഒരായിരം വാതിലുകൾ മുട്ടിവിളിക്കാൻ ഉള്ളപ്പോൾ 
മനസ്സിൽ തപസ്സിരുന്ന എൻ സ്ത്രീതത്വത്തിൻ
വൃതശുദ്ധിപോൽ
ലോകമറിയെ നിൻ പേരുചേർത്തുരുക്കിയ താലിയണിഞ്ഞ ..ആർക്കും ഉണ്ടാവില്ലെൻ  പ്രിയനേ

മനസ്സിൽ നാം  കണ്ട നമ്മുടെ ജീവിതം
സ്വപ്നത്തിൽ പോലും കാണാന്കഴിയില്ലെൻ  ഓമനേ
രാപ്പനിയറിഞ്ഞു കൂടെക്കിടന്നുറങ്ങുന്ന
ആർക്കും, എന്നറിയുക നീയെൻ പ്രിയനേ ....


ദീപ്തി ഉണ്ണി 

No comments:

Post a Comment